നടുവിൽ എ എൽ പി സ്‌കൂൾ - ആമുഖം
കണ്ണൂർ ജില്ലയിലെ നടുവിൽ ഗ്രാമപഞ്ചായത്തിലെ നടുവിൽ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഒരു ലോവർ പ്രൈമറി സ്കൂളാണ് നടുവിൽ എ എൽ പി സ്കൂൾ . 1924 ൽ മടയൻ ചേപ്പിലാട്ട് വീട്ടിൽ ശ്രീ. കേളപ്പൻ നമ്പ്യാർ സ്ഥാപിച്ച ഈ എലിമെന്ററി സ്കൂൾ 1962 ൽ അപ്പർ പ്രൈമറി ആയി മാറുകയും 1967 ൽ ഹൈ-സ്കൂളാകുകയും ചെയ്തു. പിന്നീട് 1972 ൽ എൽ.പി. സ്കൂൾ ഹൈ-സ്കൂളിൽ നിന്നും വേർതിരിച്ച് പ്രവർത്തിച്ചു . ഇന്ന് ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 9 അധ്യാപകരും 335 വിദ്യാർഥികളും LKG/UKG ക്ലാസ്സുകളിലായി 2 അധ്യാപകരും 78 വിദ്യാർഥികളുമായി വിജയകരമായി അധ്യയനം നടക്കുന്നു. നടുവിൽ പ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികളുടെ ആശാകേന്ദ്രമാണ് ഈ പ്രൈമറി വിദ്യാലയം. മെച്ചപ്പെട്ട പഠന നിലവാരം കാത്തുസൂക്ഷിക്കുവാൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നുണ്ട്.