പ്രിയപ്പെട്ടവരെ,
ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിലകപ്പെട്ട നമ്മുടെ കുട്ടികളുടെ സർഗ്ഗശേഷികൾ പ്രകടിപ്പിക്കാനായി നടുവിൽ എ എൽ പി സ്കൂൾ ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ കലാ മാമാങ്കം നടത്തപ്പെടുന്നു. മുഴുവൻ രക്ഷിതാക്കളും കുട്ടികൾക്ക് വേണ്ട സഹായം ചെയ്തു നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
നിബന്ധനകൾ:
👉 മത്സരാർത്ഥി നടുവിൽ എൽ പി സ്കൂൾ വിദ്യാർത്ഥി ആയിരിക്കണം.
👉 ഓരോ ദിവസവും രാവിലെ 9 മണിക്ക് മത്സര ഇനം അറിയിക്കുന്നതാണ്.
👉 മത്സരാർത്ഥികൾ ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി അവരുടെ അവതരണം തന്നിട്ടുള്ള വാട്സ് ആപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്.
👉 3 മണിക്ക് ശേഷം വരുന്നവ പരിഗണിക്കുന്നതല്ല.
👉 മത്സരാർത്ഥികൾ അവതരണത്തിനു മുമ്പായി അവരുടെ പേരും ക്ലാസ്സും ഡിവിഷനും പറയേണ്ടതാണ്.
👉 മത്സരയിനം അവതരിപ്പിക്കുമ്പോൾ 5 മിനുട്ടിൽ കൂടരുത്. (കടങ്കഥ, ക്വിസ് ഒഴികെ)
👉 പ്രസംഗം വിഷയം നൽകുന്നതാണ്.
👉 മത്സരയിനങ്ങൾ നിർബന്ധമായും വിദ്യാർത്ഥികൾ തന്നെ അവതരിപ്പിക്കേണ്ടതാണ്. അല്ലാത്തവ പരിഗണിക്കുകയില്ല
👉 ഓരോ ദിവസത്തെയും വിജയികളെ രാത്രി 9 മണിക്ക് പ്രഖ്യാപിക്കുന്നതാണ്.
📆 മത്സരക്രമം.......
1⃣, 2⃣ ക്ലാസ്സുകാർക്ക്
👉 25-04-20 കടങ്കഥ
👉 26-04-20 പദ്യം ചൊല്ലൽ (Mal)
👉 27-04-20 പദ്യം ചൊല്ലൽ (Eng)
👉 28-04-20 പ്രസംഗം
👉 29-04-20 കഥ പറയൽ
👉 30-04-20 മാപ്പിളപ്പാട്ട്
3⃣ , 4⃣ ക്ലാസ്സുകാർക്ക്
👉 25-04-20 ക്വിസ്
👉 26-04-20 കവിത ചൊല്ലൽ
👉 27-04-20 നാടൻപാട്ട്
👉 28-04-20 പ്രസംഗം
👉 29-04-20 മാപ്പിളപ്പാട്ട്
👉 30-04-20 സിനിമാ ഗാനാലാപനം
🥶 തീയ്യതിയും, മത്സരയിനവും മാറ്റത്തിന് വിധേയം.