*ഓൺലൈൻ കലാമാമാങ്കം 2020 ഏപ്രിൽ 25 മുതൽ 30 വരെ ....... *

Friday, April 24, 2020

ഓൺലൈൻ കലാമാമാങ്കം 2020




പ്രിയപ്പെട്ടവരെ,
ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിലകപ്പെട്ട നമ്മുടെ കുട്ടികളുടെ സർഗ്ഗശേഷികൾ പ്രകടിപ്പിക്കാനായി നടുവിൽ എ എൽ പി സ്കൂൾ ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ കലാ മാമാങ്കം നടത്തപ്പെടുന്നു. മുഴുവൻ രക്ഷിതാക്കളും കുട്ടികൾക്ക് വേണ്ട സഹായം ചെയ്തു നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

നിബന്ധനകൾ:
👉 മത്സരാർത്ഥി നടുവിൽ എൽ പി സ്കൂൾ  വിദ്യാർത്ഥി ആയിരിക്കണം.
👉 ഓരോ ദിവസവും രാവിലെ 9 മണിക്ക് മത്സര ഇനം അറിയിക്കുന്നതാണ്.
👉 മത്സരാർത്ഥികൾ ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി അവരുടെ അവതരണം തന്നിട്ടുള്ള വാട്സ് ആപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്.
👉 3 മണിക്ക് ശേഷം വരുന്നവ പരിഗണിക്കുന്നതല്ല.
👉 മത്സരാർത്ഥികൾ അവതരണത്തിനു മുമ്പായി അവരുടെ പേരും ക്ലാസ്സും ഡിവിഷനും പറയേണ്ടതാണ്.
👉  മത്സരയിനം അവതരിപ്പിക്കുമ്പോൾ 5 മിനുട്ടിൽ കൂടരുത്. (കടങ്കഥ, ക്വിസ് ഒഴികെ)
👉 പ്രസംഗം വിഷയം നൽകുന്നതാണ്.
👉 മത്സരയിനങ്ങൾ നിർബന്ധമായും വിദ്യാർത്ഥികൾ തന്നെ അവതരിപ്പിക്കേണ്ടതാണ്. അല്ലാത്തവ പരിഗണിക്കുകയില്ല
👉 ഓരോ ദിവസത്തെയും വിജയികളെ രാത്രി 9 മണിക്ക് പ്രഖ്യാപിക്കുന്നതാണ്.

📆 മത്സരക്രമം.......


1⃣, 2⃣   ക്ലാസ്സുകാർക്ക്

👉 25-04-20  കടങ്കഥ
👉 26-04-20  പദ്യം ചൊല്ലൽ (Mal)
👉 27-04-20  പദ്യം ചൊല്ലൽ (Eng)
👉 28-04-20  പ്രസംഗം
👉 29-04-20   കഥ പറയൽ
👉 30-04-20  മാപ്പിളപ്പാട്ട്


3⃣ , 4⃣ ക്ലാസ്സുകാർക്ക്

👉 25-04-20  ക്വിസ്
👉 26-04-20 കവിത ചൊല്ലൽ
👉 27-04-20 നാടൻപാട്ട്
👉 28-04-20  പ്രസംഗം
👉 29-04-20 മാപ്പിളപ്പാട്ട്
👉 30-04-20 സിനിമാ ഗാനാലാപനം


🥶 തീയ്യതിയും, മത്സരയിനവും മാറ്റത്തിന് വിധേയം.


Thursday, September 5, 2019

പ്രീ-മെട്രിക് സ്കോളർഷിപ്പ് അപേക്ഷ സ്വീകരിക്കുവാൻ തുടങ്ങി

മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ 50% ന് മുകളിൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ നൽകി വരുന്ന ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ സ്വീകരിക്കുവാൻ തുടങ്ങി.

അർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അക്ഷയ കേന്ദ്രം വഴിയോ, മറ്റ് ഓൺലൈൻ സേവന കേന്ദ്രം വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിച്ച് പ്രിൻറ് ഔട്ട് സ്കൂളിൽ ഏൽപ്പിക്കേണ്ടതാണ്.

കഴിഞ്ഞ വർഷം സ്കോളർഷിപ്പ് നേടിയവർ (ബാങ്കിൽ പോയി തുക അക്കൗണ്ടിൽ കയറിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക.) Renweval ആയും അല്ലാത്തവർ Fresh ആയും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അവസാന തീയ്യതി: ഒക്ടോബർ 15

             ഹെഡ്മിസ്ട്രസ്

Link:  https://scholarships.gov.in/
 

Wednesday, August 9, 2017

ഹിരോഷിമ-നാഗസാക്കി ദിനാചരണം

ആഗസ്റ്റ്‌ 6,9        ഹിരോഷിമ - നാഗസാക്കി ദിനം 

യുദ്ധ വിരുദ്ധ പ്രതിജ്ഞയും യുദ്ധവിരുദ്ധ റാലിയും നടത്തി. റാലി നടുവില്‍ ഹൈ-സ്കൂള്‍ ടൌണ്‍ ചുറ്റി സ്കൂളില്‍ സമാപിച്ചു.മുദ്രാഗീതങ്ങളും പാട്ടുകളും പാടി കുട്ടികള്‍ ഏറെ സന്തോഷത്തോടെ പങ്കെടുത്തു. എല്ലാ കുട്ടികളും അവരവര്‍ തന്നെ ഉണ്ടാക്കിയ സടാക്കോ കൊക്കിനെയും ഉയര്‍ത്തിപ്പിടിച്ചായിരുന്നു റാലിയില്‍ പങ്കെടുത്തത്. ഹെഡ്മിസ്ട്രെസ്സ് ഷീന ടീച്ചര്‍ യുദ്ധത്തിന്‍റെ ഭീകരതയെ കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു.





Sunday, July 9, 2017

അഭിനന്ദനങ്ങൾ !!!!

2016-17  LSS പരീക്ഷയിൽ വിജയം കൈവരിച്ച പി.കെ ഫാത്തിമത്തുൽ സജില യ്ക്ക് പി.ടി.എ. യുടെ ഉപഹാരം MPTA പ്രസിഡന്റ് ശ്രീമതി.രശ്മി അരുണും പി.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക ക്യാഷ് പ്രൈസ് ടി.പി മാധവൻ നമ്പ്യാരും നൽകുന്നു